പറയാന്‍കൊതിച്ചത്

Sunday, 30 January 2011

എന്‍റെ അധികാരിപടി!

എന്താണ് നിനക്ക് അധികാരിപടിയില്‍  പണി എന്ന് ഉമ്മ ചോതിക്കാറുണ്ട് അതിനു ഞാന്‍ മറുപടി കൊടുക്കാറ് ഇല്ല കാരണം എനിക്ക് അവിടെ ഒരു പണിയും ഇല്ല...
പക്ഷെ അവിടെ നിന്ന് സമയം കളയുക അതാണ് പ്രതാന പരിപാടി,പിന്നെ അല്‍പ്പം വായിനോട്ടം...

എനിക്ക് ഓര്‍ക്കാന്‍ ഒരു നല്ല അനുഭവം ഉണ്ട് അവിടെ..
എല്ലായിടത്തും  കറക്കം കഴിഞ്ഞു ഞാന്‍ വിട്ടിലേക്ക്‌ കയറിയപ്പോള്‍ ആണ് ഉമ്മ ചെകിടത്ത് പടക്കം പൊട്ടിച്ചത്..
 എന്താണ് കാര്യം എനിക്ക് ഒന്നും മനസ്സില്‍ ആയില്ല.ആ പ്രതിക്ഷിതമായ് എനിക്ക് കിട്ടിയ ആ അടി അല്‍പ്പം വിഷമം ഉണ്ടാകി.
കാര്യം അറിയാതെ പകച്ചു നിന്ന എന്നെ അടറിയ ശബ്തത്തില്‍ എന്‍റെ ഉമ്മ ചോതിച്ചു..
ഞാന്‍ കേട്ടത് ശെരിയാണോ?
എന്താ?
നീ അധികാരിപടി കള്ള്ഷാപ്പില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടു എന്ന്മാധവേട്ടന്‍ പറഞ്ഞല്ലോ?
ങ്ഹാ...എന്താ ഉമ്മാക്ക് ഞാന്‍ കള്ള് ഷാപ്പില്‍ പോക്കുകയോ?
അതെ...നീ ഇറങ്ങി വരുന്നത് കണ്ടു...

എനിക്ക് എതിരെ അത്യമായി വിട്ടില്‍ ചെന്ന പാരയുടെ പ്രതികരണം ആയിരിന്നു.എനിക്ക് ഏറ്റ  അടിയുടെ ഇതിവിര്‍ത്ഥം..

കള്ള്ഷാപ്പിന്റെ മുന്നില്‍ ഉള്ള ബാതാം മരത്തിന്റെ ചുവട്ടില്‍ ആണ് നങ്ങളുടെ സ്ഥിരം ഇരിപ്പിടം..ആരും തെറ്റുതരിച്ചു പോകും..
അന്ന് ഞാന്‍ ഉമ്മാനോട് ചോതിച്ചു!
കള്ളുഷാപ്പിന്റെ മുന്നില്‍ ഇരുന്നാല്‍ കള്ളു കുടിയന്‍ആകുമോ?
ഇന്ന് ആ കള്ളുഷാപ്പ്‌  ഇല്ല പക്ഷെ ആ അടിയുടെ വേദന ഞാന്‍ ഇന്നും ഓര്‍കുന്നു....
 







2 comments:

  1. മാറുന്ന കാലത്തിന്റെ മറക്കാന്‍ ആവാത്ത അനുഭവം ...

    ReplyDelete
  2. സത്യത്തില്‍ ഈ അധികാരി പടിയുടെ അധികാരി ആരാ റെമീ
    നന്നാവുന്നുണ്ട് ... മറവിയുടെ ഭാവിയില്‍ ഓര്‍മ്മകളെ തിരയാന്‍ ഇതുപകരിക്കട്ടെ

    ReplyDelete