പറയാന്‍കൊതിച്ചത്

Wednesday, 26 January 2011

വിധിയുടെ മാറ്റകല്യാണം!

നേരത്തെ തുടങ്ങും എന്‍റെ വീട്ടിലെ തെങ്ങ് കയറ്റം.രണ്ടു മുന്ന് സ്ഥലങ്ങളില്‍ തെങ്ങ് കേറാന്‍ ഉള്ളത് കൊണ്ട് വളരെ നേരത്തെ തന്നെ എല്ലാവരും എത്തും..
വിട്ടിലെ പണിക്കാരി തക്കയും മോള് രജനിയും  ഉണ്ടാകും..... കൂടെ എനിക്ക് വളരെ ഇഷ്ടം ആയിരിന്നു അത് കൊണ്ട് ഞാന്‍ ചിലപ്പോള്‍ സ്കൂളില്‍ പോകാതെ അവരോടപ്പം കൂടും..
രജനി എന്നെക്കാളും രണ്ടോ മുന്നോ വയസ്സ് കുടുതല്‍ ആണ്..
അവളെ നല്ല അച്ചടക്കത്തോടെയാണ് തങ്ക വളര്‍ത്തുന്നത് അതിന്റെ ഒരു രിതി എല്ലാത്തിലും അവെള്‍ക്ക് ഉണ്ട്.രജനിയ്ടെ അച്ചന്‍ കുഞ്ഞു നാളെ അവരെ വിട്ടു പോയത് ആണ്
പിന്നെ അവളെയും ചേട്ടന്‍ കുമാറിനെയും അമ്മ  തക്ക പലവീടുകളില്‍ മുറ്റം അടിച്ചും പാത്രം കഴുകി ആണ് മക്കളെ  വളര്‍ത്തിയത്‌...
തങ്കയും മറ്റു പണിക്കാരും തേങ്ങയും മറ്റും പറക്കികൂടുമ്പോള്‍ ഞങ്ങള്‍ ഓലയും അതിന്റെ മടല്‍ വെട്ടി ഉണ്ണിപെര ഉണ്ടാക്കി കളിക്കാനും തുടങ്ങും.
എന്നെ ഒരു പാട് അകര്ഷിച്ചരിന്നത് നങ്ങളുടെ വടക്കെ മുറ്റത്ത്‌ കൂട്ടി ഇടുന്ന തേങ്ങയും അത് പിന്നെ എണ്ണം കൊടുക്കുന്നതും എനിക്ക് വളരെ ഇഷ്ടം ആയിരിന്നു.
ഒരു ദിവസം കാലത്ത് തന്നെ തക്ക ഉമ്മാനോട് എന്തോ പറയുന്നത് കേട്ടാണ് ഞാന്‍ വന്നത്.

      ന്റെ രജനിക്ക് ഒരു കല്യാണ കാരര്യം.....
     ചന്തയില്‍ ചായ കച്ചോടം ആണ് ചെക്കന്.
     രവിന്നാ പേര് ഒന് ഒരു പെങ്ങളും ഉണ്ട്,
     ഓളെ ന്റെ മോനെ കൊണ്ടും താലി കെട്ടിക്കാം.........
     ഒരു മാറ്റ കല്ല്യാണം അതാണ് പ്പോ നടക്കുക...
     എല്ലാട് ന്റെ അടുത്ത് എവിടെന്ന കാശു...

ഇങ്ങനെ തുടര്‍ന്നു ഈ കല്യാണ ചര്‍ച്ചകള്‍.അവിടേക്ക് ചെന്ന എന്നോട് ഉമ്മ പറഞ്ഞു ..'നമ്മുടെ രജനിക്ക് ഒരു കല്യാണ ആലോചന വന്നിരിക്കുന്നു നീ അറിയോ ചെക്കന്  ചന്തയില്‍ ചായ കടയാണ് അവന്റെ പേര് രവിന്നാണ് നീ അറിയുമോ?
ആ  ഉമ്മ ഞാന്‍ കണ്ടിഉണ്ട് എനിക്ക് വലിയ പരിജയം  ഒന്നും ഇല്ല..
അത് കേട്ട തക്ക എന്നോട്...
നീ അറിയുമോ മോനെ എങ്ങേന്യുണ്ട് ചെക്കെന്‍?
എനിക്ക് അറിയാം ഒരു പാട് പരിജയം ഒന്നും ഇല്ല.
എന്നാലും ചെക്കന്‍ മോശം  ഇല്ല!
അവരുടെ കയ്യില്‍ ഉള്ളതും  കുറച്ചു  ആള്‍ക്കാരുടെ സഹായം കൊണ്ട് അവരുടെ കല്യണം നടന്നു.

കുറച്ചു കാലും കഴിഞ്ഞു.
അവരുടെ ജിവതത്തിലേക്ക്  ഒരു പുതിയ ആള്‍ കൂടി  വരുന്നു
എന്ന ആ സന്തോഷവാര്‍ത്തയുമായി തക്ക വിട്ടിലേക്ക്‌ വന്നു.
അവര്‍ ഒരു പാട് സന്തോഷവതിയാണ്.
കുറച്ചു മാസങ്ങള്‍ക്ക് ശേഷം രജനി  ഒരു ആണ് കുഞ്ഞിനു ജന്മം നല്‍കി..
വളരെ കുറച്ചു കാലമാണ് അവരുടെ സന്തോഷത്തിനു ആയുസ് ഉണ്ടായിരിന്നു...
ആരോ പറഞ്ഞു കേട്ട് രജനിയുടെ കെട്ടിയവനു തിരെ സുഖം ഇല്ല എന്ന്.എന്താണ് അസുഖം ആര്‍ക്കും അറിയില്ല.
വളരെ കുറച്ചു ദിവസം കൊണ്ട് അത് നാട്ടില്‍ ഒക്കെ പാട്ട് ആയി.
അവനു പരസ്ത്രി ബന്തത്തില്‍ ഉണ്ടാകുന്ന ഒരു മാറരോഗം ആണ് ഡോക്ടര്‍ പറഞ്ഞു  ഒന്നും ചെയ്യാന്‍ കഴിയില്ല.ഒന്ന്  മാത്രം ആണ് ഉള്ളത് മരണം..
അത് എത്രെയും പെട്ടന്ന് ഉണ്ടാകാന്‍  പ്രാര്‍ത്ഥിക്കുക.തക്ക വീടുകളില്‍ വരവും നിന്ന് അവരുടെ ജിവിതം ശെരിക്കും വഴി  മുട്ടി.
അവനെ ഒരു സെല്ലിലേക്ക് മാറ്റി.
അവര്‍ക്ക് ഉണ്ടായ കുട്ടിക്കും ആ രോഗം ഉണ്ടാകുമോ?
രജനിക്കും ഈ രോഗം ഉണ്ടാകുമോ?
ആ ഒരു പേടി എല്ലാവര്‍ക്കും ഉണ്ടായി.
സമുഹം  അവരെ ഒറ്റപെടുത്തി  തുടങ്ങി.
ഒരു ദിവസം എന്നെ കണ്ട തക്ക പൊട്ടി കരഞ്ഞു വാക്കുകള്‍ ഇല്ല എനിക്ക് പറയാന്‍  എന്ത് പറയും ഞാന്‍ അവരോട്?
പല  ഡോക്ടര്‍മാര് അവര്‍ സമീപിച്ചു ഇവരെയെന്ക്കിലും രക്ഷിക്കുക എന്നത് ആയിരിന്നു അവരുടെ ലക്‌ഷ്യം...അങ്ങനെ അവര്‍ അലഞ്ഞു  ഒരു പാട് സ്ഥലങ്ങളില്‍ ഒരുപാടു 
ഡോക്ടര്‍മാരും  ആശുപത്രി കളുംമായി അവരുടെ  ജിവിതം..പലരും പറഞ്ഞു  കുട്ടിക്ക് എന്തായലും അസുഖം ഉണ്ടാകും 
അവരുടെ പ്രാര്‍ത്ഥനയും ഡോക്ടര്‍മാരുടെ ശ്രമവും രണ്ടു പേര്‍ക്കും അതിന്റെ ഒരു അംശവും ഇല്ല എന്ന് അവര്‍ തെളിയിച്ചു..ഇപ്പോള്‍  അവന്‍ വളര്‍ന്നു ഒരു പയ്യന്‍ ആയി രജനി  ഇപ്പോളും ജീവിക്കുന്നു.

1 comment:

  1. തൃശ്ശൂരിന്റെ തനതായ ഒരു നാടിന്‍ പുറം കാണാന്‍ കഴിഞ്ഞു...പൊള്ളുന്ന പച്ചയായ മനുഷ്യ ജീവിതം

    ReplyDelete