ഇത് കലാലയ ജീവിതത്തിന്റെ അവസാന വര്‍ഷം കുറച്ചു ദിനം കൂടി കഴിഞ്ഞാല്‍  ഇവിടെ  നിന്ന് പടി ഇറങ്ങും ഒരിക്കലും തിരിച്ചു  കിട്ടാത്ത ആ കാലം ഓര്‍മകളില്‍ മാത്രം ആകും.
രണ്ടു മുന്ന് തവണ അവളെ  ഞാന്‍ കണ്ടിരിക്കുന്നു പക്ഷെ അവളെ കുറിച്ച് ഒന്നും അറിയില്ല കണ്ടമാത്രയില്‍ എന്തോ ഒരു ആകര്‍ഷണം തോന്നി അത് കൊണ്ട് തന്നെ അവളെ ഞാന്‍ കുറച്ചു നേരം നോക്കി നിന്ന്.

അതികം ആരോടും അവള്‍ സംസാരിക്കാര്‍ ഇല്ല.വളരെ കുറച്ചു കൂടുകാരികള്‍ മാത്രം 
ഒരു ദിവസം അവള്‍ എന്‍റെ മുന്നില്‍ വന്നു എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആ പിലിവാക മരച്ചുവട്ടില്‍ വച്ച് എന്‍റെ മുന്നില്‍ വന്നു പെട്ടു 
ഒരു പുഞ്ചിരി സമ്മാനിച്ച്‌ ആ മരത്തണലില്‍ അവള്‍ മാറി നിന്നു.
ഒറ്റയ്ക്ക് കിട്ടിയ അവസരം എന്തെന്ക്കിലും പറയാന്‍ ഞാന്‍ അവളുടെ അരികില്‍ എത്തി 
എന്ത് ചോദിക്കും 
എന്തായാലും വേണ്ടില്ല പേരില്‍ തന്നെ തുടങ്ങാം...
അല്‍പ്പം ഉല്‍ഭയം ഉണ്ടായിരിന്നു എന്നാലും ഞാന്‍ ചോദിച്ചു 
എന്താ പേര്....മുത്ത്‌ കൊഴിയുന്ന പുഞ്ചിരിയോടെ അവള്‍ മറുപടി നല്‍കി 
പാര്‍വതി...
പടച്ചോനെ രക്ഷപെട്ട്
ഭയം അല്‍പ്പം കുറഞ്ഞു അടുത്ത ചോദ്യം ചോദിക്കാം 
ഏതു ക്ലാസ്സില്‍ ആണ്‌?
ബി എ ആദ്യ വര്‍ഷം ആണ്‌ 
എനിക്ക് അടുത്ത അവസരം അവള്‍ തന്നില്ല അതിനു മുന്നേ അവള്‍ കേറി അറ്റാക്ക്‌ ചെയ്തു 
എന്താ പേര്?
ഞാന്‍ എന്‍റെ പേര് പറഞ്ഞു തീരും മുന്നേ അവള്‍ യാത്രയും പറഞ്ഞു 
എന്നാല്‍ കാണാം ഞാന്‍ പോകുന്നു...
എനിക്ക് എന്തോ കൂടുതല്‍ അടുപ്പം തോന്നിയ നിമിഷം എന്‍റെ മനസ്സില്‍ അവള്‍ മാത്രം ആയി.ഉറക്കമില്ല അവളുടെ മനോഹരമായ മുഖം അത്രക്കും  മനസ്സില്‍ പതിഞ്ഞു പോയി,നേരം വെളുത്താല്‍ മതി എത്രയും വേഗം അവളുടെ മുഖം ഒന്നുംകൂടി കാണാന്‍ മനസ്സു തിടുക്കം ആയി.ഇതിനെ യാണോ പ്രണയംമെന്നു വിളിക്കുക ഞാന്‍ എന്‍റെ മനസ്സിനോട് തന്നെ ചോദിച്ചു.
ഇത്രയും കാലും കോളേജില്‍ പോയിട്ടും അന്നും ഒന്നും ഇല്ലാത്ത ഒരു അനുഭൂതി ഒരു ഉത്സാഹം
ഞാന്‍ ഇന്നും എന്‍റെ കലാലയത്തിന്റെ പടിവാതിലില്‍ എത്തി...
ഞങ്ങള്‍ വിണ്ടും കണ്ടു ചില കുശലപറച്ചിലുകള്‍ ദിവസങ്ങള്‍ കടന്നു പോയി എന്‍റെ മനസ്സില്‍ അവളോട്‌ സ്നേഹംകൂടി കൂടി വന്നു..
അടുത്ത ടെന്‍ഷന്‍ ഞാന്‍ അവളോട് എങ്ങനെ അറിയിക്കും എന്‍റെ ഇഷ്ടം 
പുറത്തു ആരോടും പറയാത്ത  എന്‍റെ ഇഷടം എങ്ങനെ അറിയിക്കും കൂട്ട്കാരോട് ഞാന്‍ ഒന്നും അറിയിച്ചില്ല എന്‍റെ ഇഷ്ടം എന്‍റെ മനസ്സില്‍ സുക്ഷിച്ചു ഒരു അവസരം വരും എന്നാ പ്രതിക്ഷ്കളോടെ..
ഒട്ടും താമസിക്കാതെ എനിക്ക് അതിനു ഉള്ള അവസരം കിട്ടി
ഞാന്‍ എന്‍റെ ഇഷ്ടം അവളെ ഞാന്‍ അറിയിച്ചു,,
ഒന്നും മറുപടി നല്‍കാതെ അവള്‍ അകന്നു പോയി ഒന്നും മനസ്സില്‍ ആകാതെ  ഞാന്‍ പകച്ചു നിന്നു പോയി എന്‍റെ നെച്ചിന്റെ ഇടിപ്പ് കൂടി എന്തായിരിക്കും അവള്‍ എന്നെ കുറിച്ച് കരുതിയിരിക്കുക.എന്‍റെ മനസ്സില്‍ ഒരു പാട് ചിന്തകള്‍ അലയടിച്ചു.
അവെള്‍ക്ക് വേറെ ആരെങ്കിലുമായി സ്നേഹം ഉണ്ടോ?
അതോ എന്നെ ഇഷ്ടം ആയില്ലേ?
വിണ്ടും എനിക്ക് ഉറക്കം ഇല്ലാത്ത രാവുകള്‍ ഒന്നിനും ഒരു മൂട് ഇല്ലാ ഒരു പനി പിടിച്ചത് പോലെ 
ഞാന്‍ അവളെ വിണ്ടും കണ്ടു ഒന്നും സംബവികാത്തത് പോലെ അവള്‍ എന്‍റെ മുന്നില്‍ വന്നു.അവള്‍ ഒന്നും പറയുന്നില്ല എനിക്ക് അവളെ മനസ്സില്‍ ആകുന്നില്ല എന്താണ് അവളുടെ പ്രശ്നം ഇഷ്ടം ആണെങ്കില്‍ ഇല്ലങ്കിലും പറഞ്ഞിക്കൂടെ....
എന്തായാലും വേണ്ടില്ല ഒരു തവണയെന്ക്കിലും ചോദിക്കാം..
ഞാന്‍ അതിനു മുതിര്‍ന്നു
പാര്‍വതി ഞാന്‍ നിന്നോട് ഒരു കാര്യം പറഞ്ഞിരിന്നു. 
അതിനു മറുപടി പറഞ്ഞുകൂടെ?
നിനക്ക് എന്ത് മറുപടി ആണെന്ക്കിലും എന്നോട് പറയാം 
പ്ലീസ്‌ എനിക്ക് ഒരു മറുപടിതാ ഞാന്‍ അത്രയും നിന്നെ സ്നേഹിച്ചുപോയ്‌ 
അവിടെയും അവള്‍ എന്നെ തോല്‍പ്പിച്ച് ഒന്നും മിണ്ടാതെ പോയി
രണ്ടു ദിവസങ്ങള്‍ ശേഷം കോളേജില്‍ എത്തിയ എനിക്ക് അവളുടെ കൂട്ട് കാരി ഒരു ലെറ്റര്‍ കൊണ്ട് വന്നു..
അവളുടെ കയ്യില്‍ നിന്നു എനിക്ക് ആദ്യമായി എനിക്ക് കിട്ടിയ ആ ലെറ്റര്‍ ഒരുപ്പാട് ആകാംഷയോടെ ഞാന്‍ വായിച്ചു അത് വായിച്ചു തീര്‍ന്ന ഞാന്‍ അകെ തളര്‍ന്നു നിന്ന നില്‍പ്പില്‍ ഞാന്‍ അലിഞ്ഞു പോയത് പോലെ കണ്ണുകള്‍ നിറഞ്ഞു.ഉറക്കെ കരയണം എന്ന് തോന്നി ശബ്തം പോലും പുറത്തു വരുന്നില്ല.

ഡിയര്‍...
നിന്റെ സ്നേഹം അത് എനിക്ക് സഹിക്കാന്‍ പറ്റുന്നതില്‍ അപ്പുറം ആണ്‌ 
നിന്റെ സ്നഹം ഞാന്‍ കണ്ടില്ലാന്ന് നടിച്ചാല്‍ ഞാന്‍ നിന്നോട്  ചെയുന്ന 
ഏറ്റവും വലിയ ക്രുരതയാകും
നിന്നോട് നേരില്‍ പറയാന്‍ എന്‍റെ മനസ്സു അനുവതികുന്നില്ല അത് കൊണ്ട് ആണ്‌ 
എനിക്ക് ഇങ്ങനെ ഒരു ലെറ്റര്‍ 
നിന്നെ എനിക്ക് ഒരു പാട് ഇഷ്ടം ആണ്‌ 
പക്ഷെ നമ്മള്‍ ഒരിക്കലും ഒരിമിക്കില്ല.
നമ്മള്‍ എല്ലാവരും ഈ ഭൂമിയല്‍ വിരിന്ന് വന്നവര്‍ ഒരുനാള്‍ നമ്മള്‍ എല്ലാവരും 
ഇവിടെ നിന്നു തിരിച്ച് യാത്രപോകും. പക്ഷെ എനിക്ക് ഇശ്വരന്‍ കുറച്ചു കാലത്തേക്ക് 
മാത്രം ആണ്‌ ഈ ഭൂമിയില്‍ ജീവിക്കാന്‍ അവസരം നല്‍കിയിരിക്കുന്നത് 
ഏതാനും ദിവസത്തിന് ഉള്ളില്‍ ഞാന്‍ ഇവിടെ നിന്നു യാത്രയാകും 
എന്‍റെ യാത്രയില്‍ എനിക്ക് ഒരു നഷ്ടം മാത്രം ആണ്‌ ഉള്ളതു നിന്റെ സ്നേഹം തിരിച്ചു 
നല്‍കാന്‍ പറ്റിയില്ലല്ലോ?
ഞാന്‍ ഈ ഭൂമിയില്‍ നിന്നു പോയാലും നിനക്ക് എന്നെ കാണാം 
മരിച്ചു പോയവര്‍ എല്ലാം നക്ഷത്രങ്ങള്‍ ആയി ആകാശത്ത് തിളങ്ങി നില്‍ക്കും 
എന്ന് അല്ലെ?
ഒരു പാട്  നക്ഷത്രങ്ങള്‍ക് ഇടയില്‍ ഞാനും ഉണ്ടാകും ഏറ്റവും പ്രകാശം ഉള്ള ഒരു താരകം അത് 
ഞാന്‍ ആകും.
എന്നെ കുറിച്ച് ഓര്‍ത്ത് നീ നിന്റെ ജിവിതം കളയരുത് അത് എനിക്ക് ഒരു പാട് വേദന ഉണ്ടാകും 
പഠിച്ചു വളര്‍ന്നു വലിയ ആള്‍ ആകുക.
പ്രാര്‍ത്ഥിക്കുക സ്നേഹത്തോടെ 
പാര്‍വതി..

പിന്നെ അവള്‍ പറഞ്ഞത് പോലെ അതിക കാലം അവള്‍ ഈ ഭൂമിയില്‍ ഉണ്ടായില്ല എന്‍റെ സ്നേഹം അറിയാതെ അവള്‍ യാത്രപ്പോയി എന്നെ ഈ ഭൂമിയില്‍ തനിച്ചു ആക്കി..
തിളക്കമുള്ള ഒരു നക്ഷത്രത്തില്‍ ഞാന്‍ അവളെ ഇന്നും കാണുന്നു;
 ........എന്‍റെ പ്രണയിനി നിനക്ക് നല്‍ക്കാന്‍ പ്രാര്‍ത്ഥനയും കണ്ണുനീര്‍ പൂക്കളും മാത്രം........