വിവാഹം കഴിഞ്ഞു ഒരു വര്ഷം തികഞ്ഞിട്ടില്ല . ഭാര്യയെ വിട്ടു പിരിഞ്ഞു ആ ദിവസത്തേക്ക് 7 മാസം തികയുന്നു ... എല്ലാ വിരഹത്തിന്‍ വേദനയും വെടിയാന്‍ തയ്യാറെടുത്തു നില്‍ക്കുന്നവന്റെ പ്രണയത്തിന്‍ പ്രാണ വേദന അടുത്തറിഞ്ഞു.. ഭാര്യ നാട്ടില്‍ നിന്നും പ്രിയതമനെ കാണാന്‍ വരുന്നു .. രാത്രി 10 . 30 നു ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഇറങ്ങും .. ഭാര്യ വരുന്നു കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ പോകാന്‍ വണ്ടിയുമായി വരണമെന്ന് സുഹ്ര്തിനോട് രണ്ടു ദിവസം മുന്നേ തന്നെ പറഞ്ഞിരുന്നു .. പിന്നെ ഭാര്യ വരുന്ന ദിവസം പത്തോളം കോളുകള്‍ . അങ്ങനെ 10 മണിക്ക് കാറുമായി സുഹ്രത് വന്നു ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലേക്ക് .. നേരം വൈകി എങ്കിലും ഇനിയെങ്കിലും കിര്ത്യ സമയത്ത് എത്താമല്ലോ എന്നാ സന്തോഷത്തില്‍ കാറിന്റെ ഡോര്‍ തുറന്നു .. പക്ഷെ സീറ്റില്‍ വേറെ ആള്‍ ഇരിക്കുന്നു ..അത് കണ്ടു ബാക്ക് ഡോര്‍ തുറന്നു .. ശോ അവിടെ അതാ വേറെ രണ്ടു പേര്‍ . സുഹ്രത് മനസ്സില്‍ ഇങ്ങനെ കരുതി (എന്റെ ഭാര്യയാണ് വരുന്നത് എന്ന് ഞാന്‍ ഇവനോട് പറയാന്‍ മറന്നോ...ചതിച്ചല്ലോ ..സമയം ആണെങ്കില്‍ കഴിഞ്ഞു ,,, )ഏതായാലും എയര്‍പോര്‍ട്ട് എത്തട്ടെ ..അവിടെ ടാക്സിയെങ്കിലും ഉണ്ടാവുമല്ലോ എന്നാ സമാധാനത്തോടെ സുഹ്രത് കാറില്‍ കയറി . എല്ലാവരെയും നോക്കി ഒരു പുളിച്ച ചിരി . സുഹ്രത് മറ്റു മൂന്ന് പേരെയും പരിചയപ്പെടുത്തി . പിന്നെ അവരുടെ വിളയാട്ടം ആയിരുന്നു . രണ്ടു പേരുടെ നടുവില്‍ സുഹ്രത് നെടുവീര്‍പ്പോടെ . ഇടയ്ക്കിടയ്ക്ക് വാച്ചില്‍ നോക്കുന്നു ... ദൈവമേ നേരം 10 . 10 ഇനി ഇവിടെ നിന്നും അവിടെ എത്തണമെങ്കില്‍ ചുരുങ്ങിയത് അര മണിക്കൂര്‍ പിടിക്കും . ഭാര്യയാണെങ്കില്‍ ആദ്യമായി ആണ് ഗള്‍ഫിലേക്ക് വരുന്നത് കൂടെ ആരുമില്ല . ഫ്ലൈറ്റില്‍ വെച്ച് ആരെയെങ്കിലും പരിചയപ്പെട്ടോ ആവോ ..
ആ ബെജാരില്‍ ഇരിക്കുമ്പോഴാണ് മറ്റു മൂന്ന് പേരുടെയും കുത്തിയുള്ള ചോദ്യങ്ങളും , അലോസരപ്പെടുത്തുന്ന സംസാരങ്ങളും ..
അതിനിടയില്‍ സമയം "പത്തെ പതിനഞ്ചു ആയല്ലോ "എന്ന് സുഹ്ര്തിനോട് വെറുതെ പറഞ്ഞു നോക്കി ...
അതിനു മറുപടി കിട്ടിയത് : " അത്രയല്ലേ ആയുള്ളൂ ..ഫ്ലൈറ്റ് 11 . 30 നു അല്ലെ ..." ഇനിയും സമയം എത്ര കിടക്കുന്നു ... നമുക്ക് ഇവരെയൊക്കെ അവരുടെ റൂമുകളില്‍ കൊണ്ട് വിട്ടിട്ടു പോകാം ... "
സുഹ്രത് ഞെട്ടലോടെ .. 11 . 30 നോ ... ശോ അല്ല 10 . 30 ... സമയം തെറ്റിയെങ്കിലും സുഹ്ര്തുക്കളെ അവരുടെ റൂമില്‍ ഇറക്കും എന്ന് പറഞ്ഞത് അദ്ദേഹത്തിന് ഒരു ആശ്വാസമായി ..
സുഹ്രത് : "അയ്യോ 10 . 30 നോ ..." എന്നാലും പുറത്തിറങ്ങാന്‍ ഒരു മനിക്കൊരെങ്കിലും എടുക്കും .. ബെജാരകണ്ട ..ആദ്യം ഇവരെ അവരുടെ റൂമില്‍ വിടാം ..
സുഹ്രത് : ok എന്നാല്‍ അങ്ങനെ ആവട്ടെ ...
സുഹ്രത്തിന്റെ ആത്മഗതം .. ഹാവ് ഇപ്പോഴാണ് കുറച്ചു ആശ്വാസം കിട്ടിയത് ..മൂന്ന് പേരും ഒരുമിച്ചു ഇറങ്ങിയാല്‍ ശെരിക്കും ഒരു ആശ്വാസമാകും .. എല്ലാം സഹിക്കാം ഇവന്മാരുടെ ഈ സംസാരങ്ങളും , ചോദ്യങ്ങളും .. ദൈവമേ എന്തൊരു പരീക്ഷണമാണിത് ..
അദ്ദേഹം വെറുതെ എന്തെങ്കിലും ഒന്ന് ചോദിക്കന്റെ എന്ന് വിചാരിച്ചു madiyode ചോദിച്ചു : " നിങ്ങള്‍ മൂന്ന് പേരും ഒരു രൂമിലാനല്ലേ ? "
മൂന്ന് പേരില്‍ ഒരാള്‍ : " അല്ല ഇവന്‍ ദുബായിലും , ഞങ്ങള്‍ രണ്ടും ഷാര്‍ജയിലും "
അദ്ദേഹം വീണ്ടും ഒരു നെടുവീര്‍പ്പിട്ടു ദൈവമേ കുടുങ്ങിയല്ലോ .. ഇനി യാവരെയൊക്കെ ഇറക്കി അങ്ങ് എത്തുമ്പോഴേക്കും നേരം വെളുക്കുമല്ലോ .. ഇന്നാണെങ്കില്‍ നല്ല മഴയും , ഒടുക്കത്തെ traficcum .. ഇവന്‍ ഇങ്ങനെയൊരു കടും കൈ ചെയ്യും എന്നറിഞ്ഞിരുന്നെങ്കില്‍ ഒരു ടാക്സി വിളിച്ചു പോയാല്‍ മതിയായിരുന്നു ..കാശ് പോയാലും വേണ്ടിയില്ല ..ഇതിനിടക്ക് മൂന്ന് പേരുടെയും ഓരോ ചോദ്യങ്ങളും ..
പണ്ടാരമായല്ലോ ..
ഭാര്യ എന്ത് ചെയ്യുന്നു നാട്ടില്‍ ?
ആദ്യമായാണോ വരുന്നത് ?
റൂം എവിടെയാണ് ?
രേന്റ്റ് എത്രയുണ്ട് ?
വിസിറ്റ് വിസയിലാണോ വരുന്നത് ?
എത്രയുണ്ട് വിസയുടെ കാലാവധി ?
ഇവന്മാര്‍ക്ക് എന്തൊക്കെ അറിയണം ...ആളുടെ മനസ്സമാധാനം പോയി കിടക്കുമ്പോഴാണ് കശ്മലന്മാരുടെ ഓരോ ചോദ്യങ്ങള്‍ ..
വിസക്ക് എത്രയായി ?
റൂമിന് എത്രയായി ?
ജോലി നോക്കുമോ ഭാര്യ വന്നാല്‍ ?
എല്ലാത്തിനും മനസ്സില്ല മനസ്സോടെ ഉത്തരം പറഞ്ഞു ..
അത് കഴിഞ്ഞു ദെ വേറൊരുത്തന്‍ :
ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടോ ?
ഭാര്യ വീട് എവിടെ ?
ഭാര്യ വീട് പറഞ്ഞു കൊടുത്തപ്പോള്‍ ദെ ലവന്റെ നാട് ഭാര്യയുടെ നാടും ഒന്ന് ...
ശോ പിന്നെ അദ്ധേഹത്തിന്റെ ടെന്‍ഷന്‍ വേറെ വഴിക്ക് തിരിഞ്ഞോ എന്തോ ?
എന്താ ഭാര്യുടെ പേര്‍ ?
ഭാര്യ എവിടെയാണ് പഠിച്ചത് ?
ഭാര്യയുടെ പേരെന്താ ?
ദൈവമേ ഇതെന്തു പരീക്ഷണം ... സമയം പോകുന്നില്ല ..കാറിനു സ്പീഡ് പോര ..സിഗ്നല്‍ ലൈറ്റ് ഇപ്പോഴും ചുകപ്പു ..പച്ച കത്താന്‍ സമയം കൂടുതല്‍ എടുക്കുന്നു ...
കുറെ കഴിഞ്ഞു വേറൊരുത്തന്‍ ...
അല്ല എന്താ നിന്റെ പേര് ?
ഓ ആശ്വാസം ഇപ്പോഴെങ്കിലും എന്റെ പേര് ചോദിച്ചല്ലോ ?
സമാധാനം ....
നാട് എവിടാ ?
മഞ്ചേരി ...
മൂന്ന് പേരും ഒരുപോലെ ഒരുത്തന്റെ പേര് പറഞ്ഞു അവന്റെ അടുത്താണോ എന്നൊരു ചോദ്യം ...
പിന്നെ ലവന്മാരുടെ മുടിപ്പിക്കുന്ന ഫേസ്ബുക്ക് വിശേഷങ്ങള്‍ ..
ഞങ്ങളുടെ മൂന്ന് പേരുടെയും നടുവില്‍ ഇരുന്നു അദ്ദേഹം ചക്ര ശ്വാസം വലിച്ചു ...
അദ്ധേഹത്തിന്റെ ഹിര്ധയം ഇടിക്കുന്നതിന്റെ ശബ്ദം ഞാന്‍ കേട്ടു...
അവസാനം കാര്‍ എന്റെ രൂമിനടുതെതി ... ഞാന്‍ ഇറങ്ങി .. അദ്ധേഹത്തിന്റെ ദയനീയ മുഖത്തേക്ക് ഞാന്‍ വെറുതെ നോക്കി യാത്ര ചോദിച്ചു .. അപ്പോള്‍ സമയം 10 . 45 .. filght ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ടാവും .. ഇനി ഷാര്‍ജയില്‍ മറ്റു രണ്ടു പേരെയും ഇറക്കിയിട്ട് വേണം എയര്‍ പോര്ട്ടിലേക്ക് പറക്കാന്‍ .. ഒരു തലക്കല്‍ ഭാര്യയുടെ അവസ്ഥയെ കുറിച്ചോര്‍ത്തു ..പിന്നെ കിര്ത്യ സമയത്ത് അവിടെ എത്തിപ്പെടാന്‍ കാഴിയാതത്തിന്റെ വിഷമം .. ആകെ തലയ്ക്കു വട്ടു പിടിച്ചിരിക്കുന്നു അയാള്‍ക്ക് .. ഇതൊന്നും ശ്രദ്ധിക്കാതെ ഞങ്ങള്‍ നാല് പേരും കളിയും ചിരിയുമായി അര്തുല്ലസിച്ചു ട്രിപ്പും നടത്തി ..
പാവം പ്രണയത്തിന്‍ പ്രാണ വേദന അനുഭവിച്ച പ്രാവാസി സുഹ്രത്
No comments:
Post a Comment