ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആസ്ഥാനം മാറഞ്ചേരിയിലായിരുന്നു. പാക്കനാര്‍ ആവശ്യപ്പെട്ട പൊന്നുകൊണ്ടുള്ള പശുവിനെയും കുട്ടിയെയും നടത്തിക്കൊണ്ടുവന്ന് പ്രതിഷ്ഠിച്ചിരിക്കുന്നത് ഇവിടെയുള്ള ഒരു വന്‍മരത്തിന്റെ താഴെയാണെന്ന് പറയപ്പെടുന്നു. കുണ്ടുകടവ് ബസ് ബസ് സ്റ്റോപ്പിന് അല്‍പം തെക്കുഭാഗത്തുള്ള ചെറായിപണിക്കന്‍കുടുംബത്തിനു മുന്നൂറ് കൊല്ലത്തെയെങ്കിലും പാരമ്പര്യമുണ്ട്. അക്ഷരവിദ്യയും ആയോധനകലയും ആതുരശുശ്രൂഷയും ആയിരുന്നു എക്കാലത്തും അവരുടെ കുലത്തൊഴില്‍. തച്ചോളി ഒതേനന്‍ വന്ന് ആയുധാഭ്യാസം പഠിപ്പിച്ച ചെറാടികളരിയുടെ പിന്മുറക്കാരാണിവര്‍. മര്‍മ്മചികിത്സ, ബാലചികിത്സ, വാത ചികിത്സ തുടങ്ങിയ എല്ലാ ചികിത്സാമുറകളിലും അവര്‍ പ്രശസ്തരായിരുന്നു. കളരിപയറ്റും ആയുധപൂജയും, കുട്ടികളെ എഴുത്തിനിരുത്തും അവരുടെ കളരിയില്‍ നടന്നിരുന്നു. പല വിഷയങ്ങളിലുമുള്ള താളിയോലഗ്രന്ഥങ്ങളും ചെമ്പോലകളും അവര്‍ സൂക്ഷിച്ചിരുന്നു. കായികാഭ്യാസ ആയോധനമുറകളില്‍ നിപുണനും പ്രഗത്ഭനുമായിരുന്നു നാലകത്ത് ബാപ്പു ഗുരുക്കള്‍ എന്ന അത്തര്‍ ബാപ്പുക്ക. ചെറായി പണിക്കന്‍മാരെ പോലെ വൈദഗ്ധ്യം പ്രകടിപ്പിച്ച മറ്റൊരു മഹത്വ്യക്തിയായിരുന്നു കാഞ്ഞിരമുക്കിലെ കാടാഞ്ചേരി ബാവുക്കുട്ടി സാഹിബ്. കാഞ്ഞിരമുക്കിലെ തോന്നി കുറുമ്പക്കാവ് ഭഗവതിക്ഷേത്രം, പുറങ്ങിലെ ആവേന്‍കോട്ട ഭഗവതിക്ഷേത്രം, കാട്ടിലയിലെ ശിവക്ഷേത്രം, പുറങ്ങ് ശിവക്ഷേത്രം, പുറങ്ങിക്കാവു അമ്പലം എന്നിവയെല്ലാം പുരാതനക്ഷേത്രങ്ങളാണ്. ചിറക്കലെ വാളയാര്‍കുണ്ട് ഭഗവതിക്ഷേത്രവും, തോട്ടുമുഖത്ത് ഭഗവതിക്ഷേത്രവും പട്ടികജാതിവിഭാഗങ്ങളുടെ പ്രത്യേക ക്ഷേത്രമായിരുന്നങ്കിലും, ഇന്നാകട്ടെ, ഇവ രണ്ടും എല്ലാവരുടെയും ആരാധനാലയങ്ങളാണ്. കരിങ്കല്ലത്താണിയില്‍ ഒരയ്യപ്പക്ഷേത്രം അടുത്തകാലത്ത് ഉണ്ടാക്കിയിട്ടുണ്ട്. പുറങ്ങ് പള്ളി, കാഞ്ഞിരമുക്ക് പള്ളി, കോടഞ്ചേരി പള്ളി എന്നിവ പഞ്ചായത്തിലെ പ്രധാന മുസ്ളീം ജുമാഅത്ത് പള്ളികളാണ്. സുമാര്‍ 700 കൊല്ലത്തെ ചരിത്രമുള്ള കോടഞ്ചേരി പള്ളിയാണ് ഇവയില്‍ ഏറ്റവും പഴക്കമുള്ളത്. ഗ്രന്ഥശാലകളും കലാസമിതികളും സ്പോര്‍ട്സ് ക്ളബുകളും ഇവിടെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. പി.കണാരപ്പണിക്കര്‍ ആയിരുന്നു ജയ്ഹിന്ദ് ഗ്രന്ഥാലയം എന്ന ആദ്യത്തെ വായനശാലയുടെ ശില്‍പി. അനുഷ്ഠാനകലകളായ വാദ്യങ്ങള്‍, പൂതംകളികള്‍, തോറ്റം, തുയിലുണര്‍ത്തുപാട്ട്, ഓണക്കളി, ഒപ്പന, ദഫ്മുട്ട്, അറവനമുട്ട്, വില്ലിന്‍മേല്‍ തായമ്പക മുതലായവ ഇവിടെ നിലനിന്നിരുന്നങ്കിലും, ഗ്രാമത്തിന്റെ തനതുകലാരൂപം എന്ന് പറയാവുന്നത്, ആയോധനകലകളില്‍ പ്രാഗല്‍ഭ്യം നേടിയ നമ്പൂതിരിമാരില്‍ നിന്നും ഉയര്‍ന്നുവന്ന “സംഘക്കളി” അഥവാ “യാത്രക്കളി”യായിരുന്നു. ഈഴവ സമുദായത്തിന്റെതായ പരിചമുട്ടുകളി, കിണ്ണംകളി എന്നിവ ഏറെ പ്രചാരം സിദ്ധിച്ചിരുന്നു. ദ്രുത താള ലയത്തോടുകൂടിയ ഒരു കലാരൂപമാണ് കോല്‍ക്കളി. 1946-ല്‍ പി.കണാരപ്പണിക്കരുടെ ശ്രമഫലമായി പനമ്പാട് സ്ഥാപിതമായ ജയ്ഹിന്ദ് വായനശാലയും ഗ്രന്ഥശാലയും ഇവിടുത്തെ യുവാക്കള്‍ക്കിടയില്‍ നാടകകലയോടുള്ള താല്‍പര്യം വളര്‍ത്തുകയും, പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും സാംസ്കാരിക ബോധത്തിന് ഒരു പുത്തന്‍ ഉണര്‍വ് ഉണ്ടാക്കുകയും ചെയ്തു. ഇന്നിവിടെ ആറു ലൈബ്രറിയും വായനശാലകളും പ്രവര്‍ത്തിക്കുന്നു. പ്രസിദ്ധ കവി പൊന്‍കുന്നം ദാമോദരന്റെ കാര്‍മികത്വത്തിലും കണാരന്‍ മാസ്റ്റ്ററുടെ സംഘടനാ പാടവത്തിലും രൂപം കൊണ്ട നവസുമം കലാവേദി മാറഞ്ചേരിയിലെ പ്രമുഖ സാംസ്കാരികകേന്ദ്രമായിരുന്നു. മണ്‍മറഞ്ഞുപോയ ഇല്ലത്തേല്‍ അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ പ്രമുഖ ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ പേരെടുത്ത ആളായിരുന്നു. “അമ്മാട്ടി”, “കുശുണ്ടയും കുന്തിരിയും”, “ശമ്പളം കിട്ടട്ടെ” തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ നാടക കൃതികളാണ്. ഗ്രന്ഥകര്‍ത്താവും കൂടിയായിരുന്ന ഇ.മൊയ്തുമൌലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പറ്റി എഴുതിയ “എന്റെ കൂട്ടുകാരന്‍” എന്ന പുസ്തകം വളരെ പ്രസിദ്ധമാണ്. മതസൌഹാര്‍ദ്ധത്തിന്റെ കേളീരംഗമായ ഈ പഞ്ചായത്തില്‍ ഉത്സവങ്ങള്‍ ധാരാളമുണ്ട്. തോന്നിക്കുറുമ്പക്കാവ് പൂരം, ആവേന്‍കോട്ട വേല, കൊല്ലന്റെ കോവിലിലെ തേര്‍പൂജ, തെക്കേക്കരകായില്‍ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന തോറ്റംപാട്ട്, കുംഭഭരണി ഉത്സവം തുടങ്ങിയവയാണ് പ്രധാന ഉത്സവങ്ങള്‍.
thudakkam kuzhappamilla but ithu maathram ezhuthi nirthiyekkalle RAMEES athaanu enikku parayaanullathu.HAMEED PATTASSERI
ReplyDelete