പറയാന്‍കൊതിച്ചത്

Sunday, 30 January 2011

എന്‍റെ അധികാരിപടി!

എന്താണ് നിനക്ക് അധികാരിപടിയില്‍  പണി എന്ന് ഉമ്മ ചോതിക്കാറുണ്ട് അതിനു ഞാന്‍ മറുപടി കൊടുക്കാറ് ഇല്ല കാരണം എനിക്ക് അവിടെ ഒരു പണിയും ഇല്ല...
പക്ഷെ അവിടെ നിന്ന് സമയം കളയുക അതാണ് പ്രതാന പരിപാടി,പിന്നെ അല്‍പ്പം വായിനോട്ടം...

എനിക്ക് ഓര്‍ക്കാന്‍ ഒരു നല്ല അനുഭവം ഉണ്ട് അവിടെ..
എല്ലായിടത്തും  കറക്കം കഴിഞ്ഞു ഞാന്‍ വിട്ടിലേക്ക്‌ കയറിയപ്പോള്‍ ആണ് ഉമ്മ ചെകിടത്ത് പടക്കം പൊട്ടിച്ചത്..
 എന്താണ് കാര്യം എനിക്ക് ഒന്നും മനസ്സില്‍ ആയില്ല.ആ പ്രതിക്ഷിതമായ് എനിക്ക് കിട്ടിയ ആ അടി അല്‍പ്പം വിഷമം ഉണ്ടാകി.
കാര്യം അറിയാതെ പകച്ചു നിന്ന എന്നെ അടറിയ ശബ്തത്തില്‍ എന്‍റെ ഉമ്മ ചോതിച്ചു..
ഞാന്‍ കേട്ടത് ശെരിയാണോ?
എന്താ?
നീ അധികാരിപടി കള്ള്ഷാപ്പില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടു എന്ന്മാധവേട്ടന്‍ പറഞ്ഞല്ലോ?
ങ്ഹാ...എന്താ ഉമ്മാക്ക് ഞാന്‍ കള്ള് ഷാപ്പില്‍ പോക്കുകയോ?
അതെ...നീ ഇറങ്ങി വരുന്നത് കണ്ടു...

എനിക്ക് എതിരെ അത്യമായി വിട്ടില്‍ ചെന്ന പാരയുടെ പ്രതികരണം ആയിരിന്നു.എനിക്ക് ഏറ്റ  അടിയുടെ ഇതിവിര്‍ത്ഥം..

കള്ള്ഷാപ്പിന്റെ മുന്നില്‍ ഉള്ള ബാതാം മരത്തിന്റെ ചുവട്ടില്‍ ആണ് നങ്ങളുടെ സ്ഥിരം ഇരിപ്പിടം..ആരും തെറ്റുതരിച്ചു പോകും..
അന്ന് ഞാന്‍ ഉമ്മാനോട് ചോതിച്ചു!
കള്ളുഷാപ്പിന്റെ മുന്നില്‍ ഇരുന്നാല്‍ കള്ളു കുടിയന്‍ആകുമോ?
ഇന്ന് ആ കള്ളുഷാപ്പ്‌  ഇല്ല പക്ഷെ ആ അടിയുടെ വേദന ഞാന്‍ ഇന്നും ഓര്‍കുന്നു....
 







മാളുകളില്‍ കറങ്ങി തിര്‍കുന്ന ജിവിതം.


പ്രവാസികളുടെ ഒഴിവ് ദിനം ഏറ്റവും കൂടുതല്‍ ജിലവഴികുന്നത് പല മാളുകളില്‍ ആണ്.
പ്രവാസിയുടെ  സ്വപ്നത്തിനു നിറച്ചാര്‍ത്ത് നല്‍കുന്നതും ഈ മാളുകല്‍ ആണ്,
സ്വന്തം നാട് വിട്ടുആദ്യംമായി ഇവിടെ എത്തുന്ന വര്‍ക്ക് മാളുകള്‍ വലിയ അതിശയം ആണ്.
ഏതോ ഒരു പുതിയ ലോകത്ത് എത്തിയത് പോലെ അവര്‍ കണ്കുളിര്‍ക്കെ കണ്ടു രസിച്ചു നടക്കും.
പുതിയത് ആയി ഇറങ്ങുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍,ലാപ്‌ ടോപ്‌,മൊബൈല്‍,എല്ലാത്തിനെ കുറിച്ച് അവര്‍ മനസ്സിലാക്കും.
നാട്ടില്‍ നിന്ന് വന്നിട്ട് ഒരു മാസമായി ഇനി എത്രനാളുകള്‍ ഉണ്ട് എനിക്ക് തിരച്ചു പോകാന്‍  അവര്‍ മനസ്സില്‍ കണക്ക്കൂട്ടിതുടങ്ങി.
വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ പോകുമ്പോള്‍ വാങ്ങികണം എന്ന് സ്വപനംകണ്ടു കണക്കുകൂട്ടി നാളുകള്‍ തള്ളി നിക്കുന്നു...

Wednesday, 26 January 2011

വിധിയുടെ മാറ്റകല്യാണം!

നേരത്തെ തുടങ്ങും എന്‍റെ വീട്ടിലെ തെങ്ങ് കയറ്റം.രണ്ടു മുന്ന് സ്ഥലങ്ങളില്‍ തെങ്ങ് കേറാന്‍ ഉള്ളത് കൊണ്ട് വളരെ നേരത്തെ തന്നെ എല്ലാവരും എത്തും..
വിട്ടിലെ പണിക്കാരി തക്കയും മോള് രജനിയും  ഉണ്ടാകും..... കൂടെ എനിക്ക് വളരെ ഇഷ്ടം ആയിരിന്നു അത് കൊണ്ട് ഞാന്‍ ചിലപ്പോള്‍ സ്കൂളില്‍ പോകാതെ അവരോടപ്പം കൂടും..
രജനി എന്നെക്കാളും രണ്ടോ മുന്നോ വയസ്സ് കുടുതല്‍ ആണ്..
അവളെ നല്ല അച്ചടക്കത്തോടെയാണ് തങ്ക വളര്‍ത്തുന്നത് അതിന്റെ ഒരു രിതി എല്ലാത്തിലും അവെള്‍ക്ക് ഉണ്ട്.രജനിയ്ടെ അച്ചന്‍ കുഞ്ഞു നാളെ അവരെ വിട്ടു പോയത് ആണ്
പിന്നെ അവളെയും ചേട്ടന്‍ കുമാറിനെയും അമ്മ  തക്ക പലവീടുകളില്‍ മുറ്റം അടിച്ചും പാത്രം കഴുകി ആണ് മക്കളെ  വളര്‍ത്തിയത്‌...
തങ്കയും മറ്റു പണിക്കാരും തേങ്ങയും മറ്റും പറക്കികൂടുമ്പോള്‍ ഞങ്ങള്‍ ഓലയും അതിന്റെ മടല്‍ വെട്ടി ഉണ്ണിപെര ഉണ്ടാക്കി കളിക്കാനും തുടങ്ങും.
എന്നെ ഒരു പാട് അകര്ഷിച്ചരിന്നത് നങ്ങളുടെ വടക്കെ മുറ്റത്ത്‌ കൂട്ടി ഇടുന്ന തേങ്ങയും അത് പിന്നെ എണ്ണം കൊടുക്കുന്നതും എനിക്ക് വളരെ ഇഷ്ടം ആയിരിന്നു.
ഒരു ദിവസം കാലത്ത് തന്നെ തക്ക ഉമ്മാനോട് എന്തോ പറയുന്നത് കേട്ടാണ് ഞാന്‍ വന്നത്.

      ന്റെ രജനിക്ക് ഒരു കല്യാണ കാരര്യം.....
     ചന്തയില്‍ ചായ കച്ചോടം ആണ് ചെക്കന്.
     രവിന്നാ പേര് ഒന് ഒരു പെങ്ങളും ഉണ്ട്,
     ഓളെ ന്റെ മോനെ കൊണ്ടും താലി കെട്ടിക്കാം.........
     ഒരു മാറ്റ കല്ല്യാണം അതാണ് പ്പോ നടക്കുക...
     എല്ലാട് ന്റെ അടുത്ത് എവിടെന്ന കാശു...

ഇങ്ങനെ തുടര്‍ന്നു ഈ കല്യാണ ചര്‍ച്ചകള്‍.അവിടേക്ക് ചെന്ന എന്നോട് ഉമ്മ പറഞ്ഞു ..'നമ്മുടെ രജനിക്ക് ഒരു കല്യാണ ആലോചന വന്നിരിക്കുന്നു നീ അറിയോ ചെക്കന്  ചന്തയില്‍ ചായ കടയാണ് അവന്റെ പേര് രവിന്നാണ് നീ അറിയുമോ?
ആ  ഉമ്മ ഞാന്‍ കണ്ടിഉണ്ട് എനിക്ക് വലിയ പരിജയം  ഒന്നും ഇല്ല..
അത് കേട്ട തക്ക എന്നോട്...
നീ അറിയുമോ മോനെ എങ്ങേന്യുണ്ട് ചെക്കെന്‍?
എനിക്ക് അറിയാം ഒരു പാട് പരിജയം ഒന്നും ഇല്ല.
എന്നാലും ചെക്കന്‍ മോശം  ഇല്ല!
അവരുടെ കയ്യില്‍ ഉള്ളതും  കുറച്ചു  ആള്‍ക്കാരുടെ സഹായം കൊണ്ട് അവരുടെ കല്യണം നടന്നു.

കുറച്ചു കാലും കഴിഞ്ഞു.
അവരുടെ ജിവതത്തിലേക്ക്  ഒരു പുതിയ ആള്‍ കൂടി  വരുന്നു
എന്ന ആ സന്തോഷവാര്‍ത്തയുമായി തക്ക വിട്ടിലേക്ക്‌ വന്നു.
അവര്‍ ഒരു പാട് സന്തോഷവതിയാണ്.
കുറച്ചു മാസങ്ങള്‍ക്ക് ശേഷം രജനി  ഒരു ആണ് കുഞ്ഞിനു ജന്മം നല്‍കി..
വളരെ കുറച്ചു കാലമാണ് അവരുടെ സന്തോഷത്തിനു ആയുസ് ഉണ്ടായിരിന്നു...
ആരോ പറഞ്ഞു കേട്ട് രജനിയുടെ കെട്ടിയവനു തിരെ സുഖം ഇല്ല എന്ന്.എന്താണ് അസുഖം ആര്‍ക്കും അറിയില്ല.
വളരെ കുറച്ചു ദിവസം കൊണ്ട് അത് നാട്ടില്‍ ഒക്കെ പാട്ട് ആയി.
അവനു പരസ്ത്രി ബന്തത്തില്‍ ഉണ്ടാകുന്ന ഒരു മാറരോഗം ആണ് ഡോക്ടര്‍ പറഞ്ഞു  ഒന്നും ചെയ്യാന്‍ കഴിയില്ല.ഒന്ന്  മാത്രം ആണ് ഉള്ളത് മരണം..
അത് എത്രെയും പെട്ടന്ന് ഉണ്ടാകാന്‍  പ്രാര്‍ത്ഥിക്കുക.തക്ക വീടുകളില്‍ വരവും നിന്ന് അവരുടെ ജിവിതം ശെരിക്കും വഴി  മുട്ടി.
അവനെ ഒരു സെല്ലിലേക്ക് മാറ്റി.
അവര്‍ക്ക് ഉണ്ടായ കുട്ടിക്കും ആ രോഗം ഉണ്ടാകുമോ?
രജനിക്കും ഈ രോഗം ഉണ്ടാകുമോ?
ആ ഒരു പേടി എല്ലാവര്‍ക്കും ഉണ്ടായി.
സമുഹം  അവരെ ഒറ്റപെടുത്തി  തുടങ്ങി.
ഒരു ദിവസം എന്നെ കണ്ട തക്ക പൊട്ടി കരഞ്ഞു വാക്കുകള്‍ ഇല്ല എനിക്ക് പറയാന്‍  എന്ത് പറയും ഞാന്‍ അവരോട്?
പല  ഡോക്ടര്‍മാര് അവര്‍ സമീപിച്ചു ഇവരെയെന്ക്കിലും രക്ഷിക്കുക എന്നത് ആയിരിന്നു അവരുടെ ലക്‌ഷ്യം...അങ്ങനെ അവര്‍ അലഞ്ഞു  ഒരു പാട് സ്ഥലങ്ങളില്‍ ഒരുപാടു 
ഡോക്ടര്‍മാരും  ആശുപത്രി കളുംമായി അവരുടെ  ജിവിതം..പലരും പറഞ്ഞു  കുട്ടിക്ക് എന്തായലും അസുഖം ഉണ്ടാകും 
അവരുടെ പ്രാര്‍ത്ഥനയും ഡോക്ടര്‍മാരുടെ ശ്രമവും രണ്ടു പേര്‍ക്കും അതിന്റെ ഒരു അംശവും ഇല്ല എന്ന് അവര്‍ തെളിയിച്ചു..ഇപ്പോള്‍  അവന്‍ വളര്‍ന്നു ഒരു പയ്യന്‍ ആയി രജനി  ഇപ്പോളും ജീവിക്കുന്നു.

Saturday, 22 January 2011

പ്രവാസം




ആര്‍ക്കോ വേണ്ടി ഉരികി തിര്‍ന്നു 
ആ ജന്മം..
സ്വന്തം ആയി എന്ത് നേടി 
ആ ചോദ്യം 
അതിനു ഉത്തരം ഉണ്ട് 
എല്ലാവിതത്തിലുള്ള രോഗം 
അത് ഉണ്ട് 
എല്ലാ കാലത്തേക്കുള്ള 
സമ്പാത്യം.
വര്‍ഷങ്ങള്‍ മുന്നേ ഈ മരുഭുമിയിലെ 
കടപ്പുറത്ത് പ്രതികഷ്കളുടെ 
മാറാപ്പും പേറി.ഒന്നും ഇല്ലാതെ ഈ മരുഭുമിയില്‍ 
വന്നു എന്തെന്ക്കിലും നേടാം ആ  പ്രതിക്ഷയും മനസ്സില്‍ 
ഉറപ്പിച്ചു..ആ  
പ്രതിക്ഷകളും മായി അലന്നു 
അതില്‍ ഉഷ്ണം മറന്നു 
ശയ്ത്ത്യം മറന്നു
കഷ്ടപാടുകള്‍ എല്ലാം മറന്നു.
എല്ലാത്തിനും ഉപരി സ്വന്തം 
സ്വപ്നങ്ങള്‍ ആയിരിന്നു 
വലുത്.ആ സ്വപ്നങ്ങള്‍ക്ക് 
ചിറകു മുളച്ചു എന്ത് ഒക്കയെ നേടി 
അതില്‍ നല്ല ഒരു പങ്കും 
മറ്റുള്ളവരുടെ വിഷമം മറ്റാന്‍ വേണ്ടി 
മാറ്റി  വച്ച്. വിണ്ടും പ്രവാസ 
നാളുകളിലേക്ക് സ്വോയം ഇറങ്ങി തിരച്ചു 
ഇനി ഉള്ളത് എന്‍റെ സ്വപ്നഗ്രഹത്തിന് വേണ്ടി യുള്ള 
പ്രവാസം ആണ്  
പക്ഷികള്‍ കൂട് കൂട്ടുന്നത്‌ പോലെ എല്ലാം കൊത്തി വലിച്ചു 
ഒരിമിച്ചു കൂട്ടി ഒരു കൂര വെച്ച് 
അതില്‍ പത്തു നാള്‍ എന്‍റെ പ്രിയതമയോട് 
ഒരിമിച്ചു ഒരു ജിവിതം 
അതാണ് ഇനിയുള്ള  സ്വപ്നം......


പ്രവാസിയുടെ പ്രണയത്തിന്‍ പ്രാണ വേദന .......



വിവാഹം കഴിഞ്ഞു ഒരു വര്ഷം തികഞ്ഞിട്ടില്ല . ഭാര്യയെ വിട്ടു പിരിഞ്ഞു ആ ദിവസത്തേക്ക് 7 മാസം തികയുന്നു ... എല്ലാ വിരഹത്തിന്‍ വേദനയും വെടിയാന്‍ തയ്യാറെടുത്തു നില്‍ക്കുന്നവന്റെ പ്രണയത്തിന്‍ പ്രാണ വേദന അടുത്തറിഞ്ഞു.. ഭാര്യ നാട്ടില്‍ നിന്നും പ്രിയതമനെ കാണാന്‍ വരുന്നു .. രാത്രി 10  . 30 നു ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ഇറങ്ങും ..  ഭാര്യ വരുന്നു കൂട്ടാന്‍ എയര്‍പോര്‍ട്ടില്‍ പോകാന്‍ വണ്ടിയുമായി വരണമെന്ന് സുഹ്ര്തിനോട് രണ്ടു ദിവസം മുന്നേ തന്നെ പറഞ്ഞിരുന്നു .. പിന്നെ ഭാര്യ വരുന്ന ദിവസം പത്തോളം  കോളുകള്‍ . അങ്ങനെ 10 മണിക്ക് കാറുമായി സുഹ്രത് വന്നു ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയിലേക്ക് .. നേരം വൈകി എങ്കിലും ഇനിയെങ്കിലും കിര്ത്യ സമയത്ത് എത്താമല്ലോ എന്നാ സന്തോഷത്തില്‍ കാറിന്റെ ഡോര്‍ തുറന്നു .. പക്ഷെ സീറ്റില്‍ വേറെ ആള്‍ ഇരിക്കുന്നു ..അത് കണ്ടു ബാക്ക് ഡോര്‍ തുറന്നു .. ശോ അവിടെ അതാ വേറെ രണ്ടു പേര്‍ . സുഹ്രത് മനസ്സില്‍ ഇങ്ങനെ കരുതി (എന്റെ ഭാര്യയാണ് വരുന്നത് എന്ന് ഞാന്‍ ഇവനോട് പറയാന്‍ മറന്നോ...ചതിച്ചല്ലോ ..സമയം ആണെങ്കില്‍ കഴിഞ്ഞു ,,, )ഏതായാലും എയര്‍പോര്‍ട്ട്‌ എത്തട്ടെ ..അവിടെ ടാക്സിയെങ്കിലും ഉണ്ടാവുമല്ലോ എന്നാ സമാധാനത്തോടെ സുഹ്രത് കാറില്‍ കയറി . എല്ലാവരെയും നോക്കി ഒരു പുളിച്ച ചിരി . സുഹ്രത് മറ്റു മൂന്ന് പേരെയും പരിചയപ്പെടുത്തി . പിന്നെ അവരുടെ വിളയാട്ടം ആയിരുന്നു . രണ്ടു പേരുടെ നടുവില്‍ സുഹ്രത് നെടുവീര്‍പ്പോടെ . ഇടയ്ക്കിടയ്ക്ക് വാച്ചില്‍ നോക്കുന്നു ... ദൈവമേ നേരം 10 . 10 ഇനി ഇവിടെ നിന്നും അവിടെ എത്തണമെങ്കില്‍ ചുരുങ്ങിയത് അര മണിക്കൂര്‍ പിടിക്കും . ഭാര്യയാണെങ്കില്‍ ആദ്യമായി ആണ് ഗള്‍ഫിലേക്ക് വരുന്നത് കൂടെ ആരുമില്ല . ഫ്ലൈറ്റില്‍ വെച്ച് ആരെയെങ്കിലും പരിചയപ്പെട്ടോ ആവോ ..
ആ ബെജാരില്‍ ഇരിക്കുമ്പോഴാണ് മറ്റു മൂന്ന് പേരുടെയും കുത്തിയുള്ള ചോദ്യങ്ങളും , അലോസരപ്പെടുത്തുന്ന സംസാരങ്ങളും ..
അതിനിടയില്‍ സമയം "പത്തെ പതിനഞ്ചു ആയല്ലോ "എന്ന് സുഹ്ര്തിനോട് വെറുതെ പറഞ്ഞു നോക്കി ...
അതിനു മറുപടി കിട്ടിയത് : " അത്രയല്ലേ ആയുള്ളൂ ..ഫ്ലൈറ്റ് 11 . 30 നു അല്ലെ ..." ഇനിയും സമയം എത്ര കിടക്കുന്നു ... നമുക്ക് ഇവരെയൊക്കെ അവരുടെ റൂമുകളില്‍ കൊണ്ട് വിട്ടിട്ടു പോകാം ... "
 സുഹ്രത് ഞെട്ടലോടെ .. 11 . 30 നോ ... ശോ അല്ല 10 . 30 ... സമയം തെറ്റിയെങ്കിലും സുഹ്ര്തുക്കളെ അവരുടെ റൂമില്‍ ഇറക്കും എന്ന് പറഞ്ഞത് അദ്ദേഹത്തിന് ഒരു ആശ്വാസമായി ..
സുഹ്രത് : "അയ്യോ 10 . 30 നോ ..." എന്നാലും പുറത്തിറങ്ങാന്‍ ഒരു മനിക്കൊരെങ്കിലും എടുക്കും .. ബെജാരകണ്ട ..ആദ്യം ഇവരെ അവരുടെ റൂമില്‍ വിടാം ..




സുഹ്രത് : ok എന്നാല്‍  അങ്ങനെ  ആവട്ടെ  ...
സുഹ്രത്തിന്റെ  ആത്മഗതം  .. ഹാവ് ഇപ്പോഴാണ്  കുറച്ചു  ആശ്വാസം   കിട്ടിയത്   ..മൂന്ന്  പേരും  ഒരുമിച്ചു ഇറങ്ങിയാല്‍  ശെരിക്കും   ഒരു  ആശ്വാസമാകും .. എല്ലാം  സഹിക്കാം  ഇവന്മാരുടെ  ഈ  സംസാരങ്ങളും  , ചോദ്യങ്ങളും  .. ദൈവമേ  എന്തൊരു  പരീക്ഷണമാണിത്  ..
അദ്ദേഹം  വെറുതെ  എന്തെങ്കിലും  ഒന്ന്  ചോദിക്കന്റെ എന്ന്  വിചാരിച്ചു madiyode ചോദിച്ചു   : " നിങ്ങള്‍ മൂന്ന് പേരും ഒരു രൂമിലാനല്ലേ ? "
മൂന്ന് പേരില്‍ ഒരാള്‍  : " അല്ല ഇവന്‍ ദുബായിലും  , ഞങ്ങള്‍ രണ്ടും ഷാര്‍ജയിലും " 
അദ്ദേഹം വീണ്ടും ഒരു നെടുവീര്‍പ്പിട്ടു ദൈവമേ കുടുങ്ങിയല്ലോ .. ഇനി യാവരെയൊക്കെ ഇറക്കി അങ്ങ് എത്തുമ്പോഴേക്കും നേരം വെളുക്കുമല്ലോ .. ഇന്നാണെങ്കില്‍ നല്ല മഴയും , ഒടുക്കത്തെ traficcum .. ഇവന്‍ ഇങ്ങനെയൊരു കടും കൈ ചെയ്യും എന്നറിഞ്ഞിരുന്നെങ്കില്‍ ഒരു ടാക്സി വിളിച്ചു പോയാല്‍ മതിയായിരുന്നു ..കാശ് പോയാലും വേണ്ടിയില്ല ..ഇതിനിടക്ക്‌ മൂന്ന് പേരുടെയും ഓരോ ചോദ്യങ്ങളും ..
പണ്ടാരമായല്ലോ ..
ഭാര്യ എന്ത് ചെയ്യുന്നു നാട്ടില്‍ ?
ആദ്യമായാണോ വരുന്നത് ?
റൂം എവിടെയാണ് ?
രേന്റ്റ്‌ എത്രയുണ്ട് ?
വിസിറ്റ് വിസയിലാണോ വരുന്നത് ?
എത്രയുണ്ട് വിസയുടെ കാലാവധി ?
ഇവന്മാര്‍ക്ക് എന്തൊക്കെ അറിയണം ...ആളുടെ മനസ്സമാധാനം പോയി കിടക്കുമ്പോഴാണ് കശ്മലന്മാരുടെ ഓരോ ചോദ്യങ്ങള്‍ ..
വിസക്ക് എത്രയായി ?
റൂമിന് എത്രയായി ?
ജോലി നോക്കുമോ ഭാര്യ വന്നാല്‍ ?
എല്ലാത്തിനും മനസ്സില്ല മനസ്സോടെ ഉത്തരം പറഞ്ഞു ..
അത് കഴിഞ്ഞു ദെ വേറൊരുത്തന്‍ :
ഫേസ്ബുക്ക്‌ ഉപയോഗിക്കുന്നുണ്ടോ ?
ഭാര്യ വീട് എവിടെ ?
ഭാര്യ വീട് പറഞ്ഞു കൊടുത്തപ്പോള്‍ ദെ ലവന്റെ നാട് ഭാര്യയുടെ നാടും ഒന്ന് ...
ശോ പിന്നെ അദ്ധേഹത്തിന്റെ ടെന്‍ഷന്‍ വേറെ വഴിക്ക് തിരിഞ്ഞോ എന്തോ ?
എന്താ ഭാര്യുടെ പേര്‍ ?
ഭാര്യ എവിടെയാണ് പഠിച്ചത് ?
ഭാര്യയുടെ പേരെന്താ ?
ദൈവമേ ഇതെന്തു പരീക്ഷണം ... സമയം പോകുന്നില്ല ..കാറിനു സ്പീഡ് പോര ..സിഗ്നല്‍ ലൈറ്റ് ഇപ്പോഴും ചുകപ്പു ..പച്ച കത്താന്‍ സമയം കൂടുതല്‍ എടുക്കുന്നു ...
കുറെ കഴിഞ്ഞു വേറൊരുത്തന്‍ ...
അല്ല എന്താ നിന്റെ പേര് ?
ഓ ആശ്വാസം ഇപ്പോഴെങ്കിലും എന്റെ പേര് ചോദിച്ചല്ലോ ?
സമാധാനം ....
നാട് എവിടാ ?
മഞ്ചേരി ...
മൂന്ന് പേരും ഒരുപോലെ ഒരുത്തന്റെ പേര് പറഞ്ഞു അവന്റെ അടുത്താണോ എന്നൊരു ചോദ്യം ...
പിന്നെ ലവന്മാരുടെ മുടിപ്പിക്കുന്ന ഫേസ്ബുക്ക്‌ വിശേഷങ്ങള്‍ ..
ഞങ്ങളുടെ മൂന്ന് പേരുടെയും നടുവില്‍ ഇരുന്നു അദ്ദേഹം ചക്ര ശ്വാസം വലിച്ചു ...
അദ്ധേഹത്തിന്റെ ഹിര്ധയം ഇടിക്കുന്നതിന്റെ ശബ്ദം ഞാന്‍ കേട്ടു...
അവസാനം കാര്‍ എന്റെ രൂമിനടുതെതി ... ഞാന്‍ ഇറങ്ങി .. അദ്ധേഹത്തിന്റെ ദയനീയ മുഖത്തേക്ക് ഞാന്‍ വെറുതെ നോക്കി യാത്ര ചോദിച്ചു .. അപ്പോള്‍ സമയം 10 . 45 .. filght ഇപ്പോള്‍ ഇറങ്ങിയിട്ടുണ്ടാവും .. ഇനി ഷാര്‍ജയില്‍ മറ്റു രണ്ടു പേരെയും ഇറക്കിയിട്ട്‌ വേണം  എയര്‍ പോര്ട്ടിലേക്ക് പറക്കാന്‍ .. ഒരു തലക്കല്‍ ഭാര്യയുടെ അവസ്ഥയെ കുറിച്ചോര്‍ത്തു ..പിന്നെ കിര്ത്യ സമയത്ത് അവിടെ എത്തിപ്പെടാന്‍ കാഴിയാതത്തിന്റെ വിഷമം .. ആകെ തലയ്ക്കു വട്ടു പിടിച്ചിരിക്കുന്നു അയാള്‍ക്ക്‌ .. ഇതൊന്നും ശ്രദ്ധിക്കാതെ ഞങ്ങള്‍ നാല് പേരും കളിയും ചിരിയുമായി അര്തുല്ലസിച്ചു ട്രിപ്പും നടത്തി ..




പാവം പ്രണയത്തിന്‍ പ്രാണ വേദന അനുഭവിച്ച പ്രാവാസി സുഹ്രത് 

Friday, 21 January 2011

കാത്തിരിപ്പ്



പാല്‍ നിലാവിന്റെ 
തോഴി ആവാന്‍ അവള്‍  ഇന്ന് എത്തുന്നു 
അവളെ വരവേല്‍ക്കാന്‍ 
ചാറ്റല്‍ മഴയുണ്ട് 
തണുത്ത കാറ്റും 
ഇന്ന് രാത്രി അവള്‍ വരും 
കുറച്ചു നാളത്തെ കാത്തിരിപ്പിനു 
വിരാമം  ഇട്ടു കൊണ്ട് 
അവന്റെ മനം ഉരുകുന്നു 
ഓര്‍മ്മകള്‍ ഉണരുന്നു 
സ്നേഹാര്‍ത്ത ഗീതം പാടി 
അവള്‍ ഇന്ന് എത്തുന്നു 
വഴി വിളക്കുകള്‍ 
സ്വര്‍ണ്ണ നിറം ചാര്‍ത്തിയ 
ഈ വിഥിയിലൂടെ 
അവന്‍ ഓടി അടുക്കുകയാണ് 
അവളെ വരവേല്പ്പിനായ്..

മനോഹര തീരം..


എന്ത് രസം ആണ് ഈ 
കടല്‍ തീരം 
ഈ തിരത്തെ ഇടയ്കിടെ  ചുംബിച്ചു 
പോകുന്ന ചെറു തിരമാലകള്‍ 
മിന്നാമിന്നികള്‍ പോലെ 
ചെറു വെളിച്ചം നല്‍കി 
അകന്നു പോകുന്ന ആഡംബര കപ്പലുകള്‍ 
എവിടെ ഒക്കെ തയുകി തലോടി പോകുന്ന 
തണുത്ത കാറ്റും.
ഇടയ്ക്കിടെ വന്നു പോകുന്ന ചാറ്റല്‍ 
മഴയും. എത്ര സുന്ദരമാണ് 
ഈ തീരം....
ഒരു നിമിഷം ഞാന്‍ എന്റെ 
ഓര്‍മകളെ താലോലിച്ചു അല്‍പ്പം 
നേരം ഈ മനോഹര തീരത്ത് 
ഏകനായ്......  

Sunday, 16 January 2011

എന്‍റെ നാട്



ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആസ്ഥാനം മാറഞ്ചേരിയിലായിരുന്നു. പാക്കനാര്‍ ആവശ്യപ്പെട്ട പൊന്നുകൊണ്ടുള്ള പശുവിനെയും കുട്ടിയെയും നടത്തിക്കൊണ്ടുവന്ന് പ്രതിഷ്ഠിച്ചിരിക്കുന്നത് ഇവിടെയുള്ള ഒരു വന്‍മരത്തിന്റെ താഴെയാണെന്ന് പറയപ്പെടുന്നു. കുണ്ടുകടവ് ബസ് ബസ്  സ്റ്റോപ്പിന്  അല്‍പം തെക്കുഭാഗത്തുള്ള ചെറായിപണിക്കന്‍കുടുംബത്തിനു മുന്നൂറ് കൊല്ലത്തെയെങ്കിലും  പാരമ്പര്യമുണ്ട്. അക്ഷരവിദ്യയും ആയോധനകലയും ആതുരശുശ്രൂഷയും ആയിരുന്നു എക്കാലത്തും അവരുടെ കുലത്തൊഴില്‍. തച്ചോളി ഒതേനന്‍ വന്ന് ആയുധാഭ്യാസം പഠിപ്പിച്ച ചെറാടികളരിയുടെ പിന്മുറക്കാരാണിവര്‍. മര്‍മ്മചികിത്സ, ബാലചികിത്സ, വാത ചികിത്സ തുടങ്ങിയ എല്ലാ ചികിത്സാമുറകളിലും അവര്‍ പ്രശസ്തരായിരുന്നു. കളരിപയറ്റും ആയുധപൂജയും, കുട്ടികളെ എഴുത്തിനിരുത്തും അവരുടെ കളരിയില്‍ നടന്നിരുന്നു. പല വിഷയങ്ങളിലുമുള്ള താളിയോലഗ്രന്ഥങ്ങളും ചെമ്പോലകളും അവര്‍ സൂക്ഷിച്ചിരുന്നു. കായികാഭ്യാസ ആയോധനമുറകളില്‍ നിപുണനും പ്രഗത്ഭനുമായിരുന്നു നാലകത്ത് ബാപ്പു ഗുരുക്കള്‍ എന്ന അത്തര്‍ ബാപ്പുക്ക. ചെറായി പണിക്കന്‍മാരെ പോലെ വൈദഗ്ധ്യം പ്രകടിപ്പിച്ച മറ്റൊരു മഹത്വ്യക്തിയായിരുന്നു കാഞ്ഞിരമുക്കിലെ കാടാഞ്ചേരി ബാവുക്കുട്ടി സാഹിബ്. കാഞ്ഞിരമുക്കിലെ തോന്നി കുറുമ്പക്കാവ് ഭഗവതിക്ഷേത്രം, പുറങ്ങിലെ ആവേന്‍കോട്ട ഭഗവതിക്ഷേത്രം, കാട്ടിലയിലെ ശിവക്ഷേത്രം, പുറങ്ങ് ശിവക്ഷേത്രം, പുറങ്ങിക്കാവു അമ്പലം എന്നിവയെല്ലാം പുരാതനക്ഷേത്രങ്ങളാണ്. ചിറക്കലെ വാളയാര്‍കുണ്ട് ഭഗവതിക്ഷേത്രവും, തോട്ടുമുഖത്ത് ഭഗവതിക്ഷേത്രവും പട്ടികജാതിവിഭാഗങ്ങളുടെ പ്രത്യേക ക്ഷേത്രമായിരുന്നങ്കിലും, ഇന്നാകട്ടെ, ഇവ രണ്ടും എല്ലാവരുടെയും ആരാധനാലയങ്ങളാണ്. കരിങ്കല്ലത്താണിയില്‍ ഒരയ്യപ്പക്ഷേത്രം അടുത്തകാലത്ത് ഉണ്ടാക്കിയിട്ടുണ്ട്. പുറങ്ങ് പള്ളി, കാഞ്ഞിരമുക്ക് പള്ളി, കോടഞ്ചേരി പള്ളി എന്നിവ പഞ്ചായത്തിലെ പ്രധാന മുസ്ളീം ജുമാഅത്ത് പള്ളികളാണ്. സുമാര്‍ 700 കൊല്ലത്തെ ചരിത്രമുള്ള കോടഞ്ചേരി പള്ളിയാണ് ഇവയില്‍ ഏറ്റവും പഴക്കമുള്ളത്. ഗ്രന്ഥശാലകളും കലാസമിതികളും സ്പോര്‍ട്സ് ക്ളബുകളും ഇവിടെ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. പി.കണാരപ്പണിക്കര്‍ ആയിരുന്നു ജയ്ഹിന്ദ് ഗ്രന്ഥാലയം എന്ന ആദ്യത്തെ വായനശാലയുടെ ശില്‍പി. അനുഷ്ഠാനകലകളായ വാദ്യങ്ങള്‍, പൂതംകളികള്‍, തോറ്റം, തുയിലുണര്‍ത്തുപാട്ട്, ഓണക്കളി, ഒപ്പന, ദഫ്മുട്ട്, അറവനമുട്ട്, വില്ലിന്‍മേല്‍ തായമ്പക മുതലായവ ഇവിടെ നിലനിന്നിരുന്നങ്കിലും, ഗ്രാമത്തിന്റെ തനതുകലാരൂപം എന്ന് പറയാവുന്നത്, ആയോധനകലകളില്‍ പ്രാഗല്‍ഭ്യം നേടിയ നമ്പൂതിരിമാരില്‍ നിന്നും ഉയര്‍ന്നുവന്ന “സംഘക്കളി” അഥവാ “യാത്രക്കളി”യായിരുന്നു. ഈഴവ സമുദായത്തിന്റെതായ പരിചമുട്ടുകളി, കിണ്ണംകളി എന്നിവ ഏറെ പ്രചാരം സിദ്ധിച്ചിരുന്നു. ദ്രുത താള ലയത്തോടുകൂടിയ ഒരു കലാരൂപമാണ് കോല്‍ക്കളി. 1946-ല്‍ പി.കണാരപ്പണിക്കരുടെ ശ്രമഫലമായി പനമ്പാട് സ്ഥാപിതമായ ജയ്ഹിന്ദ് വായനശാലയും ഗ്രന്ഥശാലയും ഇവിടുത്തെ യുവാക്കള്‍ക്കിടയില്‍ നാടകകലയോടുള്ള താല്‍പര്യം വളര്‍ത്തുകയും, പഞ്ചായത്തിലെ മുഴുവന്‍ ആളുകളുടെയും സാംസ്കാരിക ബോധത്തിന് ഒരു പുത്തന്‍ ഉണര്‍വ് ഉണ്ടാക്കുകയും ചെയ്തു. ഇന്നിവിടെ ആറു ലൈബ്രറിയും വായനശാലകളും പ്രവര്‍ത്തിക്കുന്നു. പ്രസിദ്ധ കവി പൊന്‍കുന്നം ദാമോദരന്റെ കാര്‍മികത്വത്തിലും കണാരന്‍ മാസ്റ്റ്ററുടെ സംഘടനാ പാടവത്തിലും രൂപം കൊണ്ട നവസുമം കലാവേദി മാറഞ്ചേരിയിലെ പ്രമുഖ സാംസ്കാരികകേന്ദ്രമായിരുന്നു. മണ്‍മറഞ്ഞുപോയ ഇല്ലത്തേല്‍ അബ്ദുള്‍ ഖാദര്‍ മാസ്റ്റര്‍ പ്രമുഖ ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ പേരെടുത്ത ആളായിരുന്നു. “അമ്മാട്ടി”, “കുശുണ്ടയും കുന്തിരിയും”, “ശമ്പളം കിട്ടട്ടെ” തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രമുഖ നാടക കൃതികളാണ്. ഗ്രന്ഥകര്‍ത്താവും കൂടിയായിരുന്ന ഇ.മൊയ്തുമൌലവി, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെ പറ്റി എഴുതിയ “എന്റെ കൂട്ടുകാരന്‍”  എന്ന പുസ്തകം വളരെ പ്രസിദ്ധമാണ്. മതസൌഹാര്‍ദ്ധത്തിന്റെ കേളീരംഗമായ ഈ പഞ്ചായത്തില്‍ ഉത്സവങ്ങള്‍ ധാരാളമുണ്ട്. തോന്നിക്കുറുമ്പക്കാവ് പൂരം, ആവേന്‍കോട്ട വേല, കൊല്ലന്റെ കോവിലിലെ തേര്‍പൂജ, തെക്കേക്കരകായില്‍ ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന തോറ്റംപാട്ട്, കുംഭഭരണി ഉത്സവം തുടങ്ങിയവയാണ് പ്രധാന ഉത്സവങ്ങള്‍.





വിധിയുടെ താളവട്ടം!




പുതുമഴ പെയ്തൊരു തണുത്ത രാവില്‍ 
എന്‍ മനസ്സില്‍ മണി
മുഴക്കമായി അവള്‍യെത്തി.
മനസ്സിനെ കടിഞ്ഞാണിട്ടു മുടിയിരികുന്ന ആ
മണിമുഴ്കത്തെ ഞാന്‍ സ്വപ്നം കണ്ടു നില്‍കെ 
അത് ഒരു പൂമ്പാറ്റയായ് പറന്നു പോയ്‌ ....
മനസ്സിലെ  മോഹം പരത്തി നില്‍ക്കും 
എന്‍ ഹ്രദയത്തിന്നുരു വേദന കോരിയിട്ടു?
അതൊരു പൂമ്പാറ്റയായ് പറന്നു പോയ്‌. 
എന്നില്‍ നിന്ന് അകലേക്ക്‌ പറന്നു പോയ്‌ ....

Saturday, 15 January 2011

ആ മുഖം




ഞാന്‍ കാത്തിരിക്കുന്നു
നീ ഈ ഭുമിയിലേക്ക്
ഓരോ തുള്ളിയും വര്ഷിക്കുന്നതും
കാത്ത്.
ഭുമിയിലേക്ക് അടര്‍ന്നു
വിയുന്ന
ഒരേ തുള്ളിയിലും
ഞാന്‍ നിന്നെ കാണുന്നു.
കണ്ടു കൊതി തിരാത്ത
ആ മുഖം പോലെയാണ്
നീ എത്ര വര്ഷിച്ചാലും എനിക്ക്